ഹോമിയോ ആശുപത്രിയിൽ മൾട്ടി പർപ്പസ് ജോലി നേടാം.

തിരുവനന്തപുരം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ രണ്ട് മൾട്ടി പർപ്പസ് ജീവനക്കാരുടെ താത്കാലിക ഒഴിവിൽ വാക്- ഇൻ-ഇന്റർവ്യൂ
ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ ജനുവരി നാലിന് രാവിലെ 11ന് നടക്കും.
ജി.എൻ.എം നഴ്സ‌ിങ്, ഹോമിയോ മരുന്നുകൾ കൈകാര്യം ചെയ്‌തുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം 15,000 രൂപ.

താത്പര്യമുള്ളവർ ബയോഡാറ്റ, വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

🔺ആലപ്പുഴ: കേപ്പിന്റെ നിയന്ത്രണത്തിലുള്ള കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ് പുന്നപ്രയിൽ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എം.ടെക്. ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റായും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി 10ന് രാവിലെ 10മണിക്ക് കോളജിൽ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain