ഡാറ്റ എൻട്രി ഓപ്പറേറ്റർ
ബിരുദവും പി.ജി.ഡി.സി.എ/ഡി.സി.എ, കമ്പ്യൂട്ടറിൽ ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് ചെയ്യാനുമുള്ള കഴിവ് എന്നിവയാണ് ഈ തസ്തികയുടെ യോഗ്യത. നിശ്ചിത യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ പ്ലസ്ടു, കമ്പ്യൂട്ടർ, ആപ്ലിക്കേഷനിൽ ഡിപ്ലോമ ഉള്ളവരെയും പരിഗണിക്കും.
ലാബ് ടെക്നീഷ്യൻ
ബി.എസ്.സി, എം.എൽ.ടി, ഡി.എം.എൽ.ടി, പാരാമെഡിക്കൽ രജിസ്ട്രേഷൻ എന്നിവയാണ് ഈ തസ്തികയുടെ യോഗ്യത.
ക്ലീനിങ് സ്റ്റാഫ്
ഏഴാംതരം വിജയം ആണ് ക്ലീനിങ് സ്റ്റാഫിന് വേണ്ടത്. പൊന്നാനി നഗരസഭാ പരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും.
ഇ.സി.ജി ടെക്നീഷ്യൻ
വി.എച്ച്.എസ്.സി, ഇ.സി.ജി ആൻഡ് ഓഡിയോമെട്രി ടെക്നീഷ്യൻ, രണ്ടുവർഷ എക്സ്പീരിയൻസ് എന്നിവയാണ് ഇ.സി.ജി ടെക്നീഷ്യൻ തസ്തികയുടെ യോഗ്യത.
റേഡിയോഗ്രാഫർ
പ്ലസ്ടു സയൻസ്, ഡി.എം.ഇ നടത്തുന്ന ഡി.ആർ.ടി കോഴ്സ് പാസ് എന്നിവയാണ് റേഡിയോഗ്രാഫർ തസ്തികയുടെ യോഗ്യത.
സ്റ്റാഫ് നഴ്സ്
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ബി.എസ്.സി നഴ്സിങ്/ ജനറൽ നഴ്സിങ്, നഴ്സിങ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവരായിരിക്കണം.
ഫാർമസിസ്റ്റ് ജോലി
ബി.ഫാം/ഡി.ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് ഫാർമസിസ്റ്റ് തസ്തികയുടെ യോഗ്യത.
ഡോക്ടർ
അംഗീകൃത എം.ബി.ബി.എസ് ബിരുദവും ടി.ജി.എം.സി രജിസ്ട്രേഷനുമുള്ളവർക്ക് ഡോക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഡോക്ടർ തസ്തികയിലെ നിയമനത്തിന് ജനുവരി ആറിനകം പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽ നേരിട്ട് ഹാജരാകണം.
📝ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയുടെ അഭിമുഖം നാളെ (ജനുവരി അഞ്ച്) രാവിലെ 10.30നും
📓ലാബ് ടെക്നീഷ്യൻ തസ്തികയുടെത് രാവിലെ 11.30നും
📝ക്ലീനിംഗ് സ്റ്റാഫ് തസ്തികയുടെത് ആറിന് രാവിലെ 10.30നും
📝ഇ.സി.ജി ടെക്നീഷ്യൻ, റേഡിയോഗ്രാഫർ എന്നീ തസ്തികകളുടേത് രാവിലെ 11.30നും
📝സ്റ്റാഫ് നഴ്സ്സ് തസ്തികളിലേക്ക് ഒമ്പതിന് രാവിലെ 10.30നും
📝ഫാർമസിസ്റ്റ് തസ്തികയുടേത് രാവിലെ 11.30നും ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും.
ജോലി സ്ഥലം :പൊന്നാനി താലൂക്ക് ആശുപത്രിയിൽ
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ മുകളിൽ പറഞ്ഞിരിക്കുന്ന യോഗ്യത മറ്റു വിവരങ്ങൾ ഉള്ളവരാണെങ്കിൽ നേരിട്ട് തന്നെ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടുക.
ഫോൺ: 0494 2663089.