നാഷണൽ ആയുഷ് മിഷൻ വിവിധ ഒഴിവിൽ സ്റ്റാഫിനെ വിളിക്കുന്നു

തിരുവനന്തപുരം: ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് യുനാനി മെഡിക്കൽ ഓഫീസർ തസ്‌തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബി.യു.എം.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.


 ഉയർന്ന പ്രായപരിധി 40 വയസ്. തസ്‌തികയിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ ജനുവരി 24ന് തിരുവനന്തപുരം ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഡി.പി.എം.എസ്.യു നാഷണൽ ആയുഷ് മിഷൻ ഓഫീസിൽ വച്ച് നടത്തും.

യോഗ്യതയുള്ള വിദ്യാർഥികൾ ജനുവരി 20ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആരോഗ്യഭവൻ ജില്ലാ പ്രോഗ്രാം മേനേജർ ഓഫീസ് (നാഷണൽ ആയുഷ് മിഷൻ) ആരോഗ്യ ഭവൻ, അഞ്ചാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

✅മലപ്പുറം പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ ഫിസിക്സ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ് യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് നെറ്റ് ആവശ്യമില്ല.
താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി 18ന് രാവിലെ പത്തിന് കോളേജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain