യോഗ്യത എട്ടാം ക്ലാസ് മുതൽ സിമറ്റ് കോളജ് ഓഫ് നഴ്‌സിങ്ങിലെ ഹോസ്റ്റലിൽ ഒഴിവുകൾ

തിരുവനന്തപുരം മുട്ടത്തറ സിമറ്റ് കോളജ് ഓഫ് നഴ്സിങ്ങിലെ ലേഡീസ് ഹോസ്റ്റലിൽ ഹൗസ് കീപ്പർ, കുക്ക് തസ്തികകളിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി ചെയ്യാൻ സന്നദ്ധരായ സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചു മണി.

ഹൗസ് കീപ്പർ തസ്‌തികയിൽ പ്ലസ്‌ടുവും അതിനു മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മൂന്ന് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം.

കുക്ക് തസ്‌തികയിൽ എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മൂന്ന് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം.

24 മണിക്കൂർ ഡ്യൂട്ടിയും അടുത്ത ദിവസം അവധിയും എന്ന വ്യവസ്ഥയിലായിരിക്കും നിയമനം. പ്രായപരിധിയിൽ ഒബിസി വിഭാഗത്തിന് മൂന്ന് വർഷത്തേയും പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് അഞ്ച് വർഷത്തേയും ഇളവ് ലഭിക്കുന്നതാണ്.

അപേക്ഷയോടൊപ്പം പ്രായം, പ്രവർത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ എന്നിവ ഹാജരാക്കണം.

🔰തലശ്ശേരി ഐ സി ഡി എസ് പ്രൊജക്ട് പരിധിയിൽ ന്യൂമാഹി പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

വർക്കറുടെ യോഗ്യത എസ് എസ് എൽ സി പാസ്. ഹെൽപ്പർ തസ്‌തികയിലേക്ക് എസ് എസ് എൽ സി പാസാകാത്ത എഴുത്തും വായനയും അറിയുന്നവരായിരിക്കണം.
പ്രായം 2024 ജനുവരി ഒന്നിന് 18നും 46നും ഇടയിൽ.

പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷം വരെ ഇളവ് ലഭിക്കും. അപേക്ഷാ ഫോറം തലശ്ശേരി ഐ സി ഡി എസ് ഓഫീസിലും ന്യൂമാഹി പഞ്ചായത്ത് ഓഫീസിലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ ജനുവരി 31ന് വൈകിട്ട് അഞ്ച് മണിക്കകം തലശ്ശേരി ഐ സി ഡി എസ് ഓഫീസിൽ ലഭ്യമാക്കണം..

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain