സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ കൊമേഴ്സ്യൽ അപ്രന്റീസുമാരെ നിയമിക്കുന്നു.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ കൊമേഴ്സ്യൽ അപ്രന്റീസുമാരെ നിയമിക്കുന്നു.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവു കമ്പ്യൂട്ടർ പരിജ്ഞാനവും (ഡി സി എ/ പി ജി ഡി സി എ/ തത്തുല്യ യോഗ്യത) ഉള്ളവരും മുമ്പ് ബോർഡിൽ അപ്രന്റ്റീസായി ട്രെയിനിങ്ങ് എടുത്തിട്ടില്ലാത്തവരുമായിരിക്കണം അപേക്ഷകർ.

പ്രായപരിധി 19-26. താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ജനുവരി 31നകം ലേക്ക് ഇ മെയിൽ ചെയ്യണം.

അസ്സൽ സർട്ടിഫിക്കറ്റ് (രണ്ടു പകർപ്പുകൾ) സഹിതം ബോർഡിന്റെ ജില്ലാ കാര്യാലയത്തിൽ ഫെബ്രുവരി രണ്ടിന് രാവിലെ 11 മണിക്കകം ഹാജരാക്കണം.

✅തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡി- അഡിഷൻ സെൻ്ററിലെ സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്‌തികയിലേയ്ക്ക് നിയമനം നടത്തുന്നതിനായി അഭിമുഖം നടത്തുന്നു.
ജനുവരി 29 രാവിലെ 11ന് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ആഫീസിലാണ് അഭിമുഖം.
സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം.ഫിൽ (ക്ലിനിക്കൽ) ആണ് യോഗ്യത. പ്രായപരിധി 18നും 45നും ഇടയിൽ.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം അന്നേ ദിവസം രാവിലെ 11ന് മുൻപായി അഭിമുഖത്തിന് ഹാജരാകണം.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ മൂന്ന് വർഷം ഇതേ തസ്‌തികയിൽ ജോലിചെയ‌് കാലാവധി കഴിഞ്ഞവരെ പരിഗണിക്കുന്നതല്ലെന്ന് സൂപ്രണ്ട് അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain