അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദമാണ് യോഗ്യത. വേഡ് പ്രോസസിങ്ങിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സ് പാസായിരിക്കണം. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം. എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവർക്ക് മുൻഗണന.
പ്രായപരിധി 18-35. പ്രതിമാസ വേതനം 21,000 രൂപ.
യോഗ്യരായവർ ജനുവരി 11 ന് രാവിലെ 8.30 ന് തിരിച്ചറിയൽ രേഖ, ആധാർ, പാസ്പോർട്ട് സൈസ് ഫോട്ടോ, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവയുടെ അസലും പകർപ്പും സഹിതം പാലക്കാട് സിവിൽ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.
🔺തിരുവനന്തപുരം: കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐയിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഇംഗ്ലീഷ് ട്രേഡിൽ പൊതുവിഭാഗത്തിനും എംപ്ലോയിബിലിറ്റി ഇൻസ്ട്രക്ടർ തസ്‌തികയിൽ എൽ.സി വിഭാഗത്തിനും ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം ട്രേഡിൽ എസ്.സി വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള താത്കാലിക ഇൻസ്ട്രക്‌ടർമാരുടെ ഓരോ ഒഴിവ് വീതം ഉണ്ട്.
താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജനുവരി 8 ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം.