പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യത- എം.സി.എ/ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് ഇവയിൽ ഏതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. അക്കൗണ്ടിങ്/ ഫിനാൻഷ്യൽ മാനേജ്മെൻ്റ്/ എച്ച് ആർ മാനേജ്മെന്റ് എന്നിവയിൽ പ്രവർത്തിപരിചയം അഭികാമ്യം.
ഒരു വർഷമാണ് കാലാവധി. പ്രതിമാസ പരമാവധി വേതനം 29700 രൂപ.
2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി -പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും.
താല്പര്യമുള്ളവർ ജനുവരി 24ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
🔰കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി, ജലനിധി മലപ്പുറം മേഖലാ കാര്യാലയത്തിന് കീഴിൽ മലപ്പുറം, തൃശൂർ ജില്ലകളിൽ ഒഴിവു വരാൻ സാധ്യതയുള്ള പ്രൊജക്ട‌് കമ്മീഷണർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.
ബി.ടെക് (സിവിൽ) എഞ്ചിനീയറിങ് ബിരുദവും കുടിവെള്ള മേഖലയിൽ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികളെയാണ് ദിവസവേതനാടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തി നിയമിക്കുന്നത്.
തൃശൂർ ജില്ലയിലെ ഉദ്യോഗാർത്ഥികൾ 30ന് രാവിലെ 11 മണിക്കും മലപ്പുറം ജില്ലയിലെ ഉദ്യോഗാർത്ഥികൾ ഉച്ചക്ക് 2.30നും മലപ്പുറം കുന്നുമ്മൽ യു.എം.കെ ടവറിൽ പ്രവർത്തിക്കുന്ന റീജിയണൽ പ്രൊജക്ട‌് മാനേജ്മെന്റ് യൂനിറ്റിൽ അഭിമുഖത്തിന് ഹാജരാകണം.