യോഗ്യത: സ്റ്റാഫ് നഴ്‌സ്- പ്ലസ് ടു/തത്തുല്യം,. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബി.എസ്.സി നഴ്സ്‌സിംഗ് ബിരുദം/ഗവൺമെന്റ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സ് പാസായിരിക്കണം. കേരള നഴ്‌സ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം
🔰ഡേറ്റാ എൻട്രി ഓപ്പറേറ്റർ - പ്ലസ് ടു/തത്തുല്യം, ഡി സി എ/ പി ജി ഡി സി എ,. ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് പരിജ്ഞാനം
പ്രായപരിധി 40. പ്രവൃത്തിപരിചയം ഒരു വർഷം (അഭികാമ്യം).
ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം (ഇ-മെയിൽ, മൊബൈൽ നമ്പർ എന്നിവ സഹിതം) തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പാസ്പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖസഹിതം ജനുവരി 20 വൈകിട്ട് നാലിനകം അപേക്ഷിക്കണം.
🔰വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സസ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ് 1 തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.
ബി.ടെക് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജനുവരി 17 ന് രാവിലെ 10 ന് കോളേജ് ഓഫീസിൽ എത്തണം