ഉയർന്ന യോഗ്യതയുള്ളവർക്കും ഇല്ലാത്തവർക്കും ആശുപത്രിയിൽ നിരവധി അവസരങ്ങൾ.

ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് കരാർ അടിസ്ഥാനത്തിൽ എച്ച്.എം.സി അല്ലെങ്കിൽ ബ്ലോക്ക് പ്രോജക്‌ട് മുഖേന വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഇന്റർവ്യൂ എത്തി ചേരുക.

ക്ലീനിംഗ് സ്റ്റാഫ്, മെഡിക്കൽ ഓഫീസർ അല്ലെങ്കിൽ സി.എം.ഒ, എക്കോ ടെക്നീഷ്യൻ എന്നീ തസ്ത‌ികയിൽ ഫെബ്രുവരി രണ്ടിന് രാവിലെ 10.30നും

ഇ.സി.ജി ടെക്നീഷ്യൻ, സ്റ്റാഫ് നേഴ്സ്, ഡയാലിസിസ് ടെക്നീഷ്യൻ എന്നീ തസ്തികയിൽ ജനുവരി 30 ന് രാവിലെ 10.30നും വാക് ഇൻ ഇൻ്റർവ്യു നടത്തും.

വെളള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർഥി നേരിട്ട് നെടുങ്കണ്ടം താലൂക്കാശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണം.

പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന ലഭിക്കും.
നിയമന കാലാവധി നിയമന തീയതി മുതൽ 179 ദിവസത്തേക്കോ പുതിയ ഉത്തരവ് വരുന്നത് വരേയോ ഏതാണോ ആദ്യം അതുവരെ ആയിരിക്കും.
ഫോൺ നമ്പർ: 04868232650

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain