അർദ്ധസർക്കാർ സ്ഥാപനത്തിൽ സെയിൽസ്മ‌ാൻ തസ്തികയിൽ ജോലി നേടാം

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര- അർദ്ധസർക്കാർ സ്ഥാപനത്തിൽ സെയിൽസ്മ‌ാൻ തസ്തികയിൽ എസ്‌ ടി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 19900-63200) നിലവിലുണ്ട്.
സുവോളജി/ഫിഷറീസ് സയൻസ്/ഹോം സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം അല്ലെങ്കിൽ വിഎച്ച് എസ് ഇ ഫിഷ് പ്രോസസ്സിംഗ് ടെക്നോളജി.


കൂടാതെ ഫിഷ് മാർക്കറ്റിംഗ് ആന്റ് കാറ്ററിംഗ് മേഖലയിൽ 2 വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയവും യോഗ്യതയായുള്ള 18-27 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം)
തല്പരരായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 7 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെൻ്റ് എക്‌സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

✅കോട്ടയം ജനറൽ ആശുപത്രിയിൽ റേഡിയോഗ്രാഫറുടെ തസ്‌തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ രണ്ട് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി രണ്ടിന് 10.30ന് നടത്തുന്നു.


കേരള പാരാ മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ ഉള്ള സർക്കാർ അംഗീകൃത കോളേജിൽ നിന്നുള്ള ഡിപ്ലോമ ഇൻ റേഡിയോളജി/ ബി.എസ്.സി റേഡിയോളജി യോഗ്യതയുളവർ ആയതിന്റെ അസ്സൽ സർട്ടിഫിക്കറ്റും, സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫോട്ടോ പതിച്ച ബയോഡേറ്റ സഹിതം കോട്ടയം ജനറൽ ആശുപത്രിയുടെ ഹാജരാക്കേണ്ടതാണ്.

✅വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അക്കൗണ്ടന്റ് തസ്‌തികയിൽ നിയമനം നടത്തുന്നു.

യോഗ്യത ബി.കോം, ബി.എസ്.സി മാതമാറ്റിക്‌സ്. ഒരു വർഷത്തെപ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
താൽപര്യമുള്ളവർ ജനുവരി 30ന് രാവിലെ 10.30ന് മലപ്പുറം മഞ്ചേരി മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ഹാജരാവണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain