എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാത്തവർക്ക് ഇപ്പോൾ വീണ്ടും പുതുക്കാൻ അവസരം.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാത്തവർക്ക്  ഇപ്പോൾ വീണ്ടും പുതുക്കാൻ അവസരം.

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിൽ 10/99 മുതൽ 08/2023 വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതിരുന്നവർക്കും എപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലിക ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് 90 ദിവസത്തിനകം ചേർക്കാൻ കഴിയാതെയിരുന്ന കാരണത്താൽ സീനിയോരിറ്റി നഷ്ട‌മായ ഉദ്യോഗാർഥികൾക്കും,


ഈ കാലയളവിൽ മെഡിക്കൽ ഗ്രൗണ്ടിലും ഉപരിപഠനത്തിന് പോകേണ്ടിവന്നതിനാലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂർത്തിയാക്കാതെ ജോലിയിൽ നിന്നും വിടുതൽ ചെയ്തത്/ രാജിവെച്ചവർക്കും, ഈ കാലയളവിൽ നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാൽ ജോലിയിൽ പ്രവേശിക്കാതെ നിയമാധികാരിയിൽ നിന്നും നോൺ ജോയിനിങ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാൽ സീനിയോരിറ്റി നഷ്ടമായവർക്കും അസ്സൽ രജിസ്ട്രേഷൻ സീനിയോരിറ്റി പുനസ്ഥാപിച്ചു ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
2024 ജനുവരി 31 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിൽ രജിസ്ട്രേഷൻ കാർഡ് സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അപേക്ഷ നൽകാം.

റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ വെബ്സൈറ്റ് മുഖേന ഓൺലൈനായും പുതുക്കാം, Home Page ൽ ഉൾപ്പെടുത്തിയിട്ടുള്ള 'Special Renewal ഓപ്ഷൻ വഴി 31/01/2024 വരെ പുതുക്കാവുന്നതാണ്.


 പരമാവധി നിങ്ങളുടെ കൂട്ടുകാരിലേക്ക്  ഷെയർ ചെയ്യുക. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain