മലിനീകരണ നിയന്ത്രണ ബോർഡിൽ ജോലി നേടാം.

കണ്ണൂർ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ ഓഫീസിലേക്ക് ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു.
ബി ടെക് (സിവിൽ/ കെമിക്കൽ/ എൻവയോൺമെന്റൽ ബ്രാഞ്ച്) എന്നിവയിലേതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

കാലാവധി ഒരു വർഷം. പ്രായപരിധി 2024 ഫെബ്രുവരി ഒന്നിന് 28 വയസ് കവിയരുത്.
താൽപര്യമുള്ളവർ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ജനുവരി 27നകം മെയിൽ അയക്കണം.

അസ്സൽ സർട്ടിഫിക്കറ്റ് (രണ്ട് പകർപ്പുകൾ) സഹിതം ബോർഡിന്റെ കണ്ണൂർ ജില്ലാ കാര്യാലയത്തിൽ ജനുവരി 30ന് രാവിലെ 11 മണിക്ക് ഹാജരാക്കണം.

✅വനിതാ ശിശു വികസന വകുപ്പിന് കീഴിൽ മിഷൻ ശക്തി പദ്ധതി നടപ്പാക്കുന്നതിന് ഡിസ്ക്രിറ്റ് ഹബ്ബ് ഫോർ എംപവർമെന്റ്റ് ഓഫ് വിമണിലേക്ക് കണ്ണൂർ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ നിയമനം നടത്തുന്നു.

കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ബിരുദം (സോഷ്യൽ സയൻസ്/ ലൈഫ് സയൻസ്/ ന്യൂട്രീഷ്യൻ/മെഡിസിൻ/ ഹെൽത്ത് മാനേജ്മെന്റ്/ സോഷ്യൽ വർക്ക്/ റൂറൽ മാനേജ്‌മെന്റ് എന്നിവ അഭികാമ്യം).
മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

പ്രായ പരിധി 40 വയസ്സ് വരെ. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി 20ന് വൈകിട്ട് നാല് മണിക്ക് മുമ്പായി അപേക്ഷിക്കുക.
വിലാസം: ജില്ലാ വനിതാ ശിശുവികസന ഓഫീസർ, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, സിവിൽ സ്റ്റേഷൻ, കണ്ണൂർ 670002.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain