അപേക്ഷകന്റെ പ്രായം 50 വയസ്സിൽ താഴെയായിരിക്കണം.
കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഭാരവാഹനങ്ങളായ ബസ്, ടാങ്കർ ലോറി മുതലായവ ഓടിക്കുന്നതിനുള്ള ലൈസൻസ്, ബാഡ്‌ജ് തുടങ്ങിയവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റ്, ഭാരവാഹനങ്ങൾ ഓടിച്ചതിന്റെ അഞ്ചുവർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 22ന് ഉച്ചയ്ക്ക് രണ്ടിന് തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകുക.
✅കോട്ടയം :വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിലെ ഹെൽപ്പർ തസ്തികയിൽ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്കും പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31.
കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും അറിയാവുന്നതാണ്.