സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജനുവരി 24ന് രാവിലെ 10 ന് തൃശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ നടക്കുന്ന ഇൻ്റർവ്യൂവിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ., തിരുവനന്തപുരം
🔺എറണാകുളം: പുല്ലേപ്പടിയിലുള്ള സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ഫാർമസിസ്റ്റിനെ ആശുപത്രി മാനേജ്‌മെൻറ് കമ്മിറ്റി മുഖേന ദിവസവേതന അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു.
സി.സി.പി/എൻ.സി.പി കോഴ്‌സ് കഴിഞ്ഞവർക്കും ഹോമിയോപ്പതി വകുപ്പിൽ നിന്നും വിരമിച്ച ഫാർമസിസ്റ്റുമാർക്കും വാക്-ഇൻ-ഇൻറർവ്യൂ നടത്തുന്നു. പ്രായ പരിധി 18-60.
താത്പര്യമുളള ഉദ്യോഗാർഥികൾ യോഗ്യതകൾ തെളിയിക്കുന്ന അസൽ രേഖകളും ബയോഡാറ്റയും സഹിതം ജനുവരി 16 ന് രാവിലെ 10.30 ന് പുല്ലേപ്പടിയിലുളള ജില്ലാ ഹോമിയോ ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.