കൊച്ചിൻ പോർട്ട് ട്രസ്റ്റ് വിവിധ ഒഴിവിൽ സ്റ്റാഫിനെ വിളിക്കുന്നു, ഉടൻ അപേക്ഷിക്കുക.

കൊച്ചിൻ പോർട്ട് ട്രസ്റ്റ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ മാനേജ്‌മെൻ്റിനു കീഴിലുള്ള സ്കൂ‌ൾ ഓഫ് നഴ്‌സിംഗിലെ കൊച്ചിൻ പോർട്ട് അതോറിറ്റി ഹോസ്‌പിറ്റലിൽ കരാർ അടിസ്ഥാനത്തിൽ നഴ്‌സിംഗ് ട്യൂട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: MSc/ BSc/ (ബേസിക്/ പോസ്റ്റ് ബേസിക്) ഡിപ്ലോമ കൂടെ KNMC റെജിസ്ട്രഷൻ

പരിചയം: 2 വർഷം
പ്രായപരിധി: 45 വയസ്സ്
അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: ജനുവരി 27 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


✅ക്ഷീരവികസന വകുപ്പ് ജില്ലയിലെ ആലത്തൂർ, പാലക്കാട് ക്ഷീരവികസന യൂണിറ്റുകളിൽ മിൽക്ക് ഷെഡ് വികസന പദ്ധതിയിലുൾപ്പെടുത്തി കരാറടിസ്ഥാനത്തിൽ വുമൺ ക്യാറ്റിൽ കെയർ വർക്കർ നിയമനം നടത്തുന്നു.

എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായപരിധി 18-45. മുൻപ് ഈ തസ്ത‌ികയിൽ സേവനമനുഷ്‌ഠിച്ചവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

കൃഷിപ്പണി, കഠിനാധ്വാനം ചെയ്യുന്നതിന് ശാരീരിക ശേഷി ഉണ്ടായിരിക്കണം.
ബന്ധപ്പെട്ട ബ്ലോക്കുകളിൽ സ്ഥിരതാമസക്കാരായിരിക്കണം.
അപേക്ഷകർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ജനുവരി 20 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക് വികസന ഓഫീസിൽ അപേക്ഷ നൽകണം.

അപേക്ഷകരുടെ ലിസ്റ്റ് ജനുവരി 22 ന് പാലക്കാട് സിവിൽ സ്റ്റേഷനിലെ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസിൽ പ്രസിദ്ധീകരിക്കും.
ലിസ്റ്റിൽ ഉൾപ്പെട്ടവർ ബന്ധപ്പെട്ട രേഖകൾ സഹിതം ജനുവരി 23 ന് രാവിലെ 10 ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ട‌ർ ഓഫീസിൽ അഭിമുഖത്തിനെത്തണമെന്ന് ഡെപ്യൂട്ടി ഡയറക്‌ടർ അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain