ജില്ലാആശുപത്രിയിൽ ദിവസവേതന വ്യവസ്ഥയില്‍ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു | Hospital job vacancy in kerala

ജില്ലാആശുപത്രിയിൽ ദിവസവേതന വ്യവസ്ഥയില്‍ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി ഒഴിവുകൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് അഭിമുഖം വഴി ജോലി നേടുക.
🔰ലാബ്‌ടെക്‌നീഷ്യന്‍

ഈ തസ്തികയിലെ ഒരു പ്രതീക്ഷിത ഒഴിവിലേക്ക് സർക്കാർ സ്ഥാപനങ്ങളിൽനിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി.എം.എല്‍.ടി, ഡി.എം.എല്‍.ടി. (ഡി എം ഇ സർട്ടിഫിക്കേറ്റ് ) ഉള്ളവർക്ക് അപേക്ഷിക്കാം, പാരാമെഡിക്കല്‍ കൗൺസിൽ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം
പ്രായപരിധി 35 വയസില്‍ താഴെ . പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

🔰റേഡിയോഗ്രാഫര്‍

നിലവിൽ ഒഴിവുള്ള തസ്തികയിലേക്ക് സർക്കാർ സ്ഥാപനങ്ങളിൽനിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ 2 വർഷ റെഗുലർ ഡിപ്ലോമ ഇൻ റേഡിയോളോജിക്കൽ ടെക്‌നിഷ്യൻ പാസായവർക്ക് അപേക്ഷിക്കാം . പാരാമെഡിക്കല്‍ കൗൺസിൽ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.
പ്രായപരിധി 35 വയസില്‍ താഴെ. ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം .

🔰സ്റ്റാഫ് നഴ്സ്

ഈ തസ്തികയിലേക്ക് ഡയാലിസിസില്‍ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം .
നിലവിൽ ഒരു ഒഴിവാണ് ഉള്ളത് . സർക്കാർ സ്ഥാപനങ്ങളിൽനിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി./ ജി.എന്‍.എം. പാസായവർക്ക് അപേക്ഷിക്കാം. കേരള നഴ്‌സിംഗ് കൗൺസിൽ
രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം . പ്രായപരിധി 35വയസില്‍ താഴെ.

🔰ഫിസിയോതെറാപ്പിസ്റ്റ്

നിലവിൽ ഒഴിവുള്ള തസ്തികയിലേക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഫിസിയോതെറാപ്പിയില്‍ ബിരുദം/ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം . പ്രായപരിധി 35വയസില്‍ താഴെ. പ്രവൃത്തി പരിചയമുള്ളവർക്ക് മുന്‍ഗണന,

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിലാസം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍റ്റിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് എത്തണം .

🔰തൊടുപുഴ ജില്ലാ ആശുപത്രി കോൺഫറന്‍സ് ഹാളില്‍ 19/01/2024 -ന് രാവിലെ 10 മണിക്കാണ് അഭിമുഖം . കൂടുതൽ വിവരങ്ങള്‍ക്ക് 04862 222630

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain