ജില്ലയിലെ ജനറൽ ആശുപത്രിയിൽ വന്നിട്ടുള്ള നിരവധി തൊഴിൽ അവസരങ്ങൾ | Hospital jobs in kerala

ജില്ലയിലെ ജനറൽ ആശുപത്രിയിൽ വന്നിട്ടുള്ള നിരവധി തൊഴിൽ അവസരങ്ങൾ ചുവടെ കൊടുക്കുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ ചുവടെ നൽകിയ ജോലി ഒഴിവുകൾ വായിച്ച് മനസ്സിലാക്കിയശേഷം നേരിട്ട് അഭിമുഖം വഴി ജോലി നേടുക.
🔰ടെയ്ലർ ഒഴിവ്
എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിക്കൽ മെഡിസിൻ യൂണിറ്റിനോട് ചേർന്ന് ഭിന്നശേഷിക്കാർക്കായി വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആശുപത്രി വികസന സൊസൈറ്റി മുഖേന ടെയ്ലർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി രണ്ടിനു രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.

🔰തയ്യലിൽ പ്രവൃത്തി പരിചയവും ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകുവാൻ കഴിവുള്ളവരുമായ ഭിന്നശേഷിക്കാർക്കായാണ് ഇന്റർവ്യൂ നടത്തുന്നത്. അഭിമുഖവും പ്രായോഗിക പരീക്ഷയും ഉണ്ടായിരിക്കും.

താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.

🔰റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ
എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിക്കൽ മെഡിസിൻ യൂണിറ്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന ജില്ലാ ലിംബ് ഫിറ്റിങ് സെന്ററിലേക്ക് ആശുപത്രി വികസന സൊസൈറ്റി മുഖേന റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തും.

 ഫെബ്രുവരി രണ്ടിനു രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. Degree or Diploma in Prosthetic and Orthotic Engineering ആണ് യോഗ്യത. സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 – 2386000.

🔰ഓങ്കോളജിസ്റ്റ് ഒഴിവ്
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഓങ്കോളജിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ഫെബ്രുവരി അഞ്ചിനു രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.

DM/DNB in Medical Oncology യും Permanent Registration Under Kerala State Medical Council (TCMC)/Council for Modern Medicine ഉം ഉള്ളവർക്ക് പങ്കെടുക്കാം.

താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain