🔺സ്ഥാപനത്തിന്റെ പേര് കേരള ജല അതോറിറ്റി
🔺ഉദ്യോഗപ്പേര് ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്
🔺ശമ്പളം 27200-73600/-
🔺ഒഴിവുകളുടെ എണ്ണം പ്രതീക്ഷിത ഒഴിവുകൾ.
🔺 പ്രായ പരിധി 18-36.
ഉദ്യോഗാർത്ഥികൾ 02.01.1987-നും 01.01.2005 നു മിടയിൽജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും.
യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം..ടൈപ്പ്റൈറ്റിംഗ് (ഇംഗ്ലീഷ്) (കെ.ജി.റ്റി.ഇ.) ലോവർ അല്ലെങ്കിൽ തത്തുല്യം.ടൈപ്പ്റൈറ്റിംഗ് (മലയാളം) (കെ.ജി.റ്റി.ഇ) ലോവർ അല്ലെങ്കിൽ തത്തുല്യം.ഒരു സർക്കാർ / അർദ്ധ സർക്കാർ / അംഗീകൃത സ്ഥാപനത്തിൽ നിന്നും 6 മാസത്തിൽ കുറയാതെയുള്ള പഠനത്തിനുശേഷം ലഭിച്ച ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA).
എങ്ങനെ അപേക്ഷിക്കാം?
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 31.01.2024 ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെ.
അപേക്ഷ വെബ്സൈറ്റ് : www.keralapsc.gov.in