കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴി ജോലി | kudumbashree district mission job recruitment 2024

കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴി ജോലി

കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ വിവിധ സിഡിഎസുകളില്‍ കമ്മ്യൂണിറ്റി കൗണ്‍സിലറുടെ താത്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാ ആടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ യോഗ്യത ഉൾപ്പെടെയുള്ള മറ്റു വിവരങ്ങളും വായിച്ച് മനസ്സിലാക്കിയശേഷം ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടുക.

യോഗ്യത വിവരങ്ങൾ

1.കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളാകണം.

2.സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക് /സൈക്കോളജി / ആന്ത്രോപ്പോളജി, വുമണ്‍ സ്റ്റഡീസ് എന്നിവയില്‍ ബിരുദം/ ബിരുദാനന്തര ബിരുദം.
3.കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണായി മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴി എങ്ങനെ ജോലി നേടാം?

അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അയ്യന്തോള്‍ സിവില്‍ ലൈന്‍ ലിങ്ക് റോഡിലെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് ഓഫീസില്‍ ജനുവരി 22 ന് രാവിലെ 10 മുതല്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0487 2362517, 0487 2382573.

ജില്ലാ :തൃശ്ശൂർ ജില്ല 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain