സോഷ്യൽ വർക്കർ തസ്‌തികയ്ക്ക് സോഷ്യൽ വർക്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം/ ബിരുദാനന്തര ബിരുദം ആണ് യോഗ്യത.
സർട്ടിഫൈഡ് കൗൺസിലിംഗ് കോഴ്സ് പൂർത്തിയാക്കണം.
2024 ജനുവരി ഒന്നിന് 25-45 പ്രായപരിധിയിൽ ആയിരിക്കണം.
സർക്കാർ, സർക്കാറിതര സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം.
ജെ.പി.എച്ച്.എൻ തസ്‌തികയ്ക്കുള്ള യോഗ്യത പ്ലസ്‌ടുവും ജെ.പി.എച്ച്.എൻ/എ.എൻ.എം കോഴ്സും. പ്രായം പരമാവധി 50.
അഭിമുഖം ഫെബ്രുവരി 12ന് വെള്ളിമാടുകുന്നിലെ ഗവൺമെന്റ്റ് ഓൾഡ് ഏജ് ഹോമിൽ രാവിലെ 10ന് നടക്കും.
അസ്സൽ രേഖകളും പകർപ്പും സഹിതം ഹാജരാകണം.