കുടുംബശ്രീ ജില്ല മിഷന്റെ കീഴില്‍ അക്കൗണ്ടന്റ്:താത്‌ക്കാലിക ഒഴിവ്

ആലപ്പുഴ: കുടുംബശ്രീ ജില്ല മിഷന്റെ കീഴില്‍ ചമ്പക്കുളം, ഭരണിക്കാവ്, കഞ്ഞിക്കുഴി ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ബി.ആര്‍.സി. ഓഫീസിലേക്ക് താത്‌ക്കാലിക അക്കൗണ്ടന്റ് ഒഴിവു വന്നിരിക്കുന്നു. താല്പര്യം ഉള്ളവർ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക 

യോഗ്യത: കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള കോമേഴ്‌സ് ബിരുദം. ടാലി, ടൂ വീലര്‍ ലൈസെന്‍സ് എന്നിവ അഭികാമ്യം. അപേക്ഷകര്‍ പ്രസ്തുത ബ്ലോക്കില്‍ സ്ഥിര താമസമുള്ളവരായിരിക്കണം. 

ബയോഡേറ്റയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പി, ആധാര്‍ കോപ്പി, സി.ഡി.എസ് ചെയര്‍പേഴ്‌സന്റെ സാക്ഷ്യപ്രതം എന്നിവയോട് കൂടി ആര്‍.കെ.ഐ.- ഇ.ഡി.പി. (ചമ്പക്കുളം) എസ്.വി.ഇ.പി. (ഭരണിക്കാവ്, കഞ്ഞിക്കുഴി) ബ്ലോക്ക് എന്ന വിലാസത്തില്‍ ഫെബ്രുവരി 10-ന് വൈകിട്ട് അഞ്ച് മണിയ്ക്ക് മുന്‍പായി നേരിട്ടോ തപാല്‍ വഴിയോ എത്തിക്കണം.


കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. പ്രത്യേക എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain