ദിവസ വേതനത്തിൽ ജോലി നേടാൻ അവസരം

തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ സിമറ്റ് കോളജ് ഓഫ് നഴ്സിങ്ങിലെക്കു ലേഡീസ് ഹോസ്റ്റലിൽ ഹൗസ് കീപ്പർ, കുക്ക് തസ്‌തികകളിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി ചെയ്യാൻ സന്നദ്ധരായ സ്ത്രീകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചു മണി വരെ ആണ് ആയതിനാൽ താല്പര്യം ഉള്ളവർ ഉടനെ തന്നെ അപേക്ഷിക്കുക.

ഹൗസ് കീപ്പർ ജോലി 
യോഗ്യത: തസ്‌തികയിൽ പ്ലസ്‌ടുവും അതിനു മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
മൂന്ന് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം.

കുക്ക് ജോലി 
ഈ തസ്ത‌ികയിൽ എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
മൂന്ന് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം.

24 മണിക്കൂർ ഡ്യൂട്ടിയും അടുത്ത ദിവസം അവധിയും എന്ന വ്യവസ്ഥയിലായിരിക്കും നിയമനം.

പ്രായപരിധിയിൽ ഒബിസി വിഭാഗത്തിന് മൂന്ന് വർഷത്തേയും പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് അഞ്ച് വർഷത്തേയും ഇളവ് ലഭിക്കുന്നതാണ്.

അപേക്ഷയോടൊപ്പം പ്രായം, പ്രവർത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ എന്നിവ ഹാജരാക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain