സർക്കാർ സ്ഥാപനത്തിൽ പരീക്ഷ ഇല്ലാതെ പാക്കിങ് അസിസ്റ്റന്റ് ഒഴിവുകൾ.

വാക് ഇൻ ഇന്റർവ്യൂ വഴി ജോലി നേടാം സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ തിരുവല്ലം കാമ്പസിലുള്ള ഒപ്റ്റിക്കൽ ഇമേജ് പ്രോസസിങ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്കു ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രതിമാസം 15,550 രൂപ നിരക്കിൽ പാക്കിംഗ് അസിസ്റ്റന്റ്/ ഇൻസ്പെക്ഷൻ സ്റ്റാഫ് ആയി താത്കാലിക നിയമനം നടത്തുന്നു.
ഉയർന്ന പ്രായപരിധി 50 വയസ്.

യോഗ്യത വിവരങ്ങൾ?

പ്ലസ് ടു പാസും ലേബൽ പ്രിഡിംഗ് യൂണിറ്റിൽ ഇൻസ്പെക്ഷൻ/ പാക്കിംഗ് അസിസ്റ്റന്റായി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് അവസരം

എങ്ങനെ ജോലി നേടാം?

വാക് ഇൻ ഇന്റർവ്യൂ തിരുവല്ലത്തുള്ള സി ഡിറ്റ് മെയിൻ ക്യാമ്പസിലെ ഓഫീസിൽ നടത്തും.

താത്പര്യമുള്ളവർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഫെബ്രുവരി 27നു രാവിലെ 10.30 മുതൽ ഒരു മണിവരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 8075688097

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain