ഏഴാം ക്ലാസ് ഉള്ളവർക്ക് മെഡിക്കൽ കോളേജിൽ ജോലി നേടാം.

പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിൽ തിയറ്റർ അസിസ്റ്റന്റ് (അനാട്ടമി വിഭാഗം)തസ്ത‌ിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ജോലി നേടാം
യോഗ്യത: ഏഴാം ക്ലാസ് പാസ് അല്ലെങ്കിൽ

തത്തുല്യം, അംഗീകൃത മെഡിക്കൽ കോളേജുകൾ/സർക്കാർ മെഡിക്കൽ കോളേജുകളിൽ അനാട്ടമി ഡിപ്പാർട്ട്മെന്റിൽ മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മൂന്ന് വർഷത്തെ പരിചയം. പ്രായപരിധി 18- 35. ഫെബ്രുവരി 29 രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. - .

മറ്റു ജോലി ഒഴിവുകളും

എഡ്യൂക്കേറ്റർ ഒഴിവ്

സെൻറർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയിൽ ഒഴിവുള്ള എഡ്യൂക്കേറ്റർ തസ്‌തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 31നു വൈകിട്ട് അഞ്ചു മണി. കരാർ അടിസ്ഥാനത്തിലുള്ള വിശദവിവരങ്ങൾക്ക് https://kscsa.org.

🔰കൊല്ലം ജില്ലാഎംപ്ലോയ്മെന്റ്

എക്സ്ചേഞ്ചിലെ എംപ്ലയബിലിറ്റി സെൻ്ററിൽ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധഒഴിവുകളിലേക്ക് അഭിമുഖം നടത്തും എസ് എസ് എൽ സി, പ്ലസ്‌ടു അല്ലെങ്കിൽ ഉയർന്ന യോഗ്യതയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് മൂന്ന് ബയോഡാറ്റയുമായി ജില്ലാ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിൽ മാർച്ച് 29 ന് രാവിലെ 10.30 ന് രജിസ്റ്റർ ചെയ്‌ത്‌ പങ്കെടുക്കാം. നൈപുണ്യ പരിശീലനവും, വിവിധ അഭിമുഖങ്ങൾ നേരിടുന്നതിനുള്ള പരിശീലനവും കരിയർ കൗൺസിലിങ് ക്ലാസ്സുകളും നടത്തും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain