സഖി വൺ സ്റ്റോപ്പ് സെന്ററിലെ സെക്യൂരിറ്റി ഗാർഡ് തസ്‌തികയിലേക്ക് സ്റ്റാഫിനെ നിയമിക്കുന്നു.

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം സഖി വൺ സ്റ്റോപ്പ് സെന്ററിലെ സെക്യൂരിറ്റി ഗാർഡ് തസ്‌തികയിലേക്ക് നിർദിഷ്ട യോഗ്യതയുള്ള ജില്ലയിലെ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ജോലി നേടുക.

കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാത്രിയും ജോലി ചെയ്യുവാൻ സന്നദ്ധരായിട്ടുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതിയാകും.

പ്രതിമാസ വേതനം 12000 രൂപ, രണ്ട് ഒഴിവുകൾ നിലവിലുണ്ട്, എസ്.എസ്.എൽ.സി, പ്രവർത്തിപരിചയം എന്നിവയാണ് യോഗ്യത

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2024 മാർച്ച് രണ്ടിന് വൈകിട്ട് അഞ്ചിന് മുൻപായി കാക്കനാട് സിവിൽ സ്റ്റേഷനിൽ താഴത്തെ നിലയിലുള്ള എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ കാര്യാലയത്തിൽ ബയോഡേറ്റ ലഭ്യമാക്കേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain