കേരള സർക്കാർ സ്ഥാപനങ്ങളിൽ ഏഴാം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് മുതൽ ജോലി നേടാവുന്ന നിരവധി തൊഴിൽ അവസരങ്ങൾ

കേരള സർക്കാർ സ്ഥാപനങ്ങളിൽ ഏഴാം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് മുതൽ ജോലി നേടാവുന്ന നിരവധി തൊഴിൽ അവസരങ്ങൾ, ആശുപത്രിയിലും, സ്ഥാപനങ്ങളിലുമായി ജോലി നേടാം, ഉയർന്ന യോഗ്യത ആവിശ്യമില്ല, എല്ലാവിധ ആളുകൾക്കും അവസരം.
കോൾ സെന്റർ/ഡെസ്‌ക് ഏജന്റ് ജോലി ഒഴിവ്

കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജനയുടെ പടിഞ്ഞാറെ കോട്ടയിലുള്ള മൈഗ്രേഷൻ സപ്പോർട്ട് സെന്ററിലെ കോൾ സെൻന്റർ/ ഡെസ്ക‌് ഏജന്റ് ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത- ബിരുദം, ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലൂടെ പരിശീലനം നിർബന്ധമായും പൂർത്തീകരിച്ചിരിക്കണം.

(കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം). പ്രായ പരിധി 2024 ജനുവരി ഒന്നിന് 28 വയസ്. അപേക്ഷ ഫോം അതത് ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീ സിഡിഎസ് ഓഫീസുകളിൽ ലഭിക്കും. ഫെബ്രുവരി 28 വൈകീട്ട് 5 വരെ അപേക്ഷ സ്വീകരിക്കും.

പോളിടെക്നിക് കോളജിൽ അഭിമുഖം

പുനലൂർ സർക്കാർ പോളിടെക്‌നിക്
കോളജിൽ ഫിസിക്‌സ് വിഭാഗം ലക്ചറർ
തസ്ത‌ികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം/തത്തുല്യം.

പാൻ-അധാർ കാർഡ് ഹാജരാക്കണം. വിദ്യാഭ്യാസ യോഗ്യതയുടെയും, ബന്ധപ്പെട്ട വിഷയത്തിലുള്ള അക്കാഡമിക് പരിചയത്തിന്റെയും അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 26 നു രാവിലെ 10ന് അഭിമുഖത്തിൽ പങ്കെടുക്കാം.

കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെൻ്റ് മുഖാന്തിരം ഇടുക്കി ജില്ലയിലെ ഗ്രാമീണ മേഖലയിൽ നടപ്പിലാക്കുന്ന പ്രോജക്‌ടുകൾക്ക് നേതൃത്വം നൽകുവാൻ കരാർ അടിസ്ഥാനത്തിൽ ജില്ലാ കോർഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദം നേടിയവർക്കാണ് അവസരം.

താല്പര്യമുള്ളവർ 2024 മാർച്ച് ഒന്ന് വൈകുന്നേരം 5 മണിക്കു മുമ്പായി hr@cmd.kerala.gov.in 

വിലാസത്തിൽ അപേക്ഷ അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.cmd.kerala.gov.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain