സർക്കാർ സ്ഥാപനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ നിയമനം നടത്തുന്നു

കോട്ടയം: തിരുവഞ്ചൂർ സർക്കാർ
വൃദ്ധമന്ദിരത്തിലേക്ക് മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു, പുരുഷന്മാർക്ക് മാത്രമാണ് അവസരം കുറഞ്ഞ യോഗ്യതയിൽ സർക്കാർ സ്ഥാപനത്തിൽ ജോലി അന്വേഷിക്കുന്ന ആളുകൾക്ക് നല്ലൊരു അവസരം
യോഗ്യത: എട്ടാം തരം പാസ്സായിരിക്കണം.

ജെറിയാട്രിക് ട്രെയിനിംഗിൽ എക്സ്‌പീരിയൻസ് ഉണ്ടായിരിക്കണം.

പ്രായം: 50 വയസിൽ താഴെയുള്ള പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി.

ഒരു വർഷത്തേക്കാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 29ന് ഉച്ചക്ക് 12ന് തിരുവഞ്ചൂർ ഗവണ്മെന്റ്റ് വൃദ്ധ സദനത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ അസ്സൽ രേഖകളുമായി നേരിട്ട് തന്നെ ഹാജരാകേണ്ടതാണ്.

മറ്റു ജോലി കഴിവുകളും

സോഷ്യൽ വർക്കർ നിയമനം

കോട്ടയം: തിരുവഞ്ചൂർ സർക്കാർ വൃദ്ധ സദനത്തിലേക്ക് സോഷ്യൽ വർക്കർമാരെ നിയമിക്കുന്നതിന് വാക് ഇൻ- ഇൻ്റർവ്യൂ നടത്തുന്നു.

സോഷ്യൽ വർക്കിൽ അംഗീകൃത സർവകലാശാലയിൽനിന്നു ബിരുദാനന്തര ബിരുദമാണ് യോഗ്യത. സർക്കാർ സർക്കാരിതര സ്ഥാപനങ്ങളിൽ സോഷ്യൽ വർക്കർ തസ്ത‌ികയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

സർട്ടിഫൈഡ് കൗൺസിലിംഗ് കോഴ്സ് പാസായവർക്കും സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളിൽ ജോലി ചെയ്ത് പരിചയമുള്ളവർക്കും മുൻഗണന.

 25,000/- രൂപയ്ക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 29 ന് രാവിലെ 11ന് അസൽരേഖകൾ സഹിതം തിരുവഞ്ചൂർ ഗവണ്മെന്റ് വൃദ്ധ സദനത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിനു ഹാജരാകേണ്ടതാണ്

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain