മലിനീകരണ നിയന്ത്രണ ബോർഡിന് കീഴിലെ ലബോറട്ടറിയിൽ ജോലി നേടാം.

വയനാട് ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിന് കീഴിലെ ലബോറട്ടറിയിൽ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രൻ്റീസ് തസ്‌തികയിൽ നിയമനം നടത്തുന്നു.
അംഗീകൃത സർവ്വകലാശാലയിൽ നിന്നും കെമിസ്ട്രി/ മൈക്രോ ബയോളജി/ എൻവയോൺമെന്റൽ സയൻസ് വിഷയങ്ങളിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത.ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്,തിരിച്ചറിയിൽ രേഖകളുടെ പകർപ്പുമായി ഫെബ്രുവരി 22 ന് രാവിലെ 11 ന് ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിൽ അഭിമുഖത്തിന് എത്തണം.

🔰കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ ആയുഷ് കേന്ദ്രങ്ങളിലേക്ക് നഴ്‌സിങ് അസിസ്റ്റന്റ് (എ.എൻ.എം.) മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ(ജി.എൻ.എം.) തസ്‌തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ദേശീയ ആയുഷ് ദൗത്യം അഭിമുഖം നടത്തുന്നു.
ഫെബ്രുവരി 23ന് രാവിലെ 10.30ന് കോട്ടയം ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ്റ് ആൻഡ് സപ്പോർട്ടിങ് യൂണിറ്റിൽ വച്ചാണ് അഭിമുഖം.
പ്രായപരിധി: 2024 ഫെബ്രുവരി 23ന് 40 വയസിൽ കൂടുരുത്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain