നാഷണൽ ആയുഷ് മിഷൻ മുഖേന വിവിധ തസ്‌തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

നാഷണൽ ആയുഷ് മിഷൻ മുഖേന വിവിധ തസ്‌തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

സീനിയർ ലാബ് ടെക്‌നീഷ്യൻ-

അംഗീകൃതസർവകലാശാലയിൽ നിന്നുള്ള ബിഎസ്‌സി എംഎൽടി ബിരുദം.
അഞ്ച് വർഷമോ അതിൽ കൂടുതലോ പ്രവൃത്തി പരിചയം.ഒഴിവുകളുടെ എണ്ണം ഒന്ന്.പ്രായപരിധി ഫെബ്രുവരി മൂന്നിന് 40 വയസ് കവിയരുത്.അടിസ്ഥാന ശമ്പളം മാസം 25,000 രൂപ.

ജൂനിയർ ലാബ് ടെക്‌നിഷ്യൻ-

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിഎസ്‌സി എംഎൽടി ബിരുദം അല്ലെങ്കിൽ ഡിഎംഎൽടി ബിരുദം.
ഒഴിവുകളുടെ എണ്ണം ഒന്ന്.പ്രായപരിധി ഫെബ്രുവരി മൂന്നിന് 40 വയസ് കവിയരുത്.അടിസ്ഥാന ശമ്പളം മാസം 14,700 രൂപ.

യോഗ ഇൻസ്ട്രക്‌ടർ-

അംഗീകൃത സർവകലാശാലയിൽ നിന്ന് ഒരു വർഷത്തെ യോഗയിൽ പിജി ഡിപ്ലോമ/ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നോ സർക്കാർ വകുപ്പിൽ നിന്നോ യോഗയിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്/സ്‌റ്റേറ്റ്‌ റിസോഴ്സ് സെന്ററിൽ നിന്ന് യോഗ ടീച്ചർ ട്രെയ്നിംഗ് ഡിപ്ലോമ.
അംഗീകൃത സർവകലാശാലയിൽ നിന്ന് ബിഎൻവൈഎസ്, ബിഎഎംഎസ്, എംഎസ് സി യോഗ, എം ഫിൽ യോഗയും പരിഗണിക്കും.അടിസ്ഥാന ശമ്പളം മാസം 14,000 രൂപ.

ജിഎൻഎം നഴ്സ്-

അംഗീകൃത സർവകലാശാലയിൽ നിന്ന് ബി എസ് സി നഴ്സിംഗ്, കേരള നഴ്‌സിംഗ് ആൻഡ് മിഡ് വൈഫ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത നഴ്‌സിംഗ് സ്‌കൂളിൽ നിന്ന് ജിഎൻഎം നഴ്സിംഗ്.ഒഴിവുകളുടെ എണ്ണം ഒന്ന്. പ്രായപരിധി ഫെബ്രുവരി മൂന്നിന് 40 വയസ് കവിയരുത്.അടിസ്ഥാന ശമ്പളം മാസം 17,850 രൂപ.

അറ്റൻഡർ-

എസ്എസ്എൽസി പാസ്. ഒഴിവുകളുടെ എണ്ണം രണ്ട്.പ്രായപരിധി ഫെബ്രുവരി മൂന്നിന് 40 വയസ്.കവിയരുത്.

അടിസ്ഥാന ശമ്പളം മാസം 10,500 രൂപ.

താൽപര്യമുള്ളവർ ഫെബ്രുവരി 20 ന് വൈകിട്ട് അഞ്ചിന് മുമ്പായി വെബ് സൈറ്റിൽ ബയോഡേറ്റ പൂരിപ്പിച്ച് പത്തനംതിട്ട നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ എത്തിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain