എട്ടാം ക്ലാസ് പാസായ 50 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളും സഹിതം മാർച്ച് 3ന് രാവിലെ 10 മണിക്ക് ആലപ്പുഴ ജില്ല സാമൂഹ്യ നീതി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.
🔰കൊല്ലം ജില്ലാഎംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധഒഴിവുകളിലേക്ക് അഭിമുഖം നടത്തും.
എസ് എസ് എൽ സി, പ്ലസ്‌ടു അല്ലെങ്കിൽ ഉയർന്ന യോഗ്യതയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് മൂന്ന് ബയോഡാറ്റയുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ മാർച്ച് 29 ന് രാവിലെ 10.30 ന് രജിസ്റ്റർ ചെയ്‌ത് പങ്കെടുക്കാം.
നൈപുണ്യ പരിശീലനവും, വിവിധ അഭിമുഖങ്ങൾ നേരിടുന്നതിനുള്ള പരിശീലനവും കരിയർ കൗൺസിലിങ് ക്ലാസ്സുകളും നടത്തും