ഹോമിയോ ഹെൽത്ത് സെന്ററുകളിലേയ്ക്ക് അറ്റന്റർ, പി റ്റി എസ് തസ്ത‌ികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കൊല്ലം ഹോമിയോപ്പതി വകുപ്പിൻ കടയ്ക്കാമൺ, തലവൂർ, ശാസ്‌താംകോട്ട എസ് സി ഹോമിയോ ഹെൽത്ത് സെന്ററുകളിലേയ്ക്ക് അറ്റന്റർ, പി റ്റി എസ് തസ്ത‌ികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർഥികൾ മാർച്ച് ഏഴിന് രാവിലെ 11ന് തേവള്ളി ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ വോക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.

യോഗ്യത അറ്റന്റ്റർ : എസ് എസ് എൽ സിയും ഹോമിയോ മരുന്നുകൾ കൈകാര്യം ചെയ്യുന്നതിന് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം.

പി റ്റി എസ്: ഏഴാം ക്ലാസ് പാസ്, പ്രായപരിധി 45 വയസ്സ്

ഉദ്യോഗാർഥികൾ മേൽപറഞ്ഞ സ്ഥലങ്ങളിലെ കോളനി നിവാസികളായിരിക്കണം. യോഗ്യത തെളിയിക്കുന്ന പകർപ്പുകൾ/തിരിച്ചറിയൽ രേഖ/ആധാർ കാർഡ് ഹാജരാക്കണം.

🔰ആലപ്പുഴ ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രൊജക്‌ട് മാനേജർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

ബി.ടെക് (സിവിൽ എഞ്ചിനീയറിംഗ്) യോഗ്യതയുള്ള സർക്കാർ സർവീസിൽ നിന്നും വിരമിച്ച എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ (65 വയസ്സിൽ താഴെ പ്രായം ).

സ്വകാര്യ മേഖലയിലെ പ്രൊജക്‌ട് മാനേജർ (ബി.ടെക് സിവിൽ) തസ്‌തികയിൽ ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള 45 വയസിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ അപേക്ഷ, ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം മാർച്ച് 4ന് വൈകുന്നേരം 4 മണിക്ക് മുമ്പായി മെമ്പർ സെക്രട്ടറി, ജില്ലാ നിർമ്മിതി കേന്ദ്രം, ബസാർ.പി.ഒ, ആലപ്പുഴ 688012 എന്ന വിലാസത്തിൽ നൽകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain