അടിപൊളിയായി ദോശ ഉണ്ടാക്കാൻ അറിയാമോ എങ്കിൽ വിദേശത്ത് ജോലി നേടാം, അതും സർക്കാർ വഴി.

അടിപൊളിയായി ദോശ ഉണ്ടാക്കാൻ അറിയാമോ എങ്കിൽ വിദേശത്ത് ജോലി നേടാം.
 ഒമാനിൽ പ്രവർത്തിക്കുന്ന പ്രമുഖ വെജിറ്റേറിയൻ ഹോട്ടലിലേക്ക് ദോശ ഉണ്ടാക്കാൻ അറിയാവുന്ന ആളുകളെ ആവശ്യമുണ്ട്.കേരള സർക്കാർ സ്ഥാപനമായ ഓടെപെക്  വഴിയാണ് നിയമനം നടക്കുന്നത്.

 വ്യത്യസ്ത തരത്തിലുള്ള ദോശ ഇഡലി വട സമോസ തുടങ്ങി ഉണ്ടാക്കാൻ അറിയാവുന്നവർക്ക് അപേക്ഷ സമർപ്പിക്കാം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ ശമ്പളമായി 140 മുതൽ 150 റിയാൽ വരെ അതായത് ഇന്ത്യൻ ശമ്പളം 30,000 മുതൽ 32000 വരെ ലഭിക്കും.അതോടൊപ്പം സൗജന്യ ഫുഡ് താമസം മെഡിക്കൽ ഇൻഷുറൻസ് ലീവ് 2 വർഷത്തിൽ ഫ്രീയായി  നാട്ടിൽ വരാനുള്ള സൗകര്യവും ലഭിക്കും.

 പുരുഷന്മാർക്കാണ് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.അപേക്ഷിക്കുന്നവർക്ക് രണ്ടുവർഷത്തെ കുറഞ്ഞ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യത നിങ്ങൾക്ക് പത്താം ക്ലാസ് മുതലുള്ളവർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ പത്താം ക്ലാസിലെ സർട്ടിഫിക്കറ്റ് കോപ്പി പാസ്പോർട്ട് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയ എല്ലാ കാര്യങ്ങളും താഴെ കാണുന്ന ഈമെയിൽ അഡ്രസ്സിലേക്ക് അയച്ചുകൊടുക്കുക. അയക്കുമ്പോൾ മെയിൽ അഡ്രസ്സിൽ സബ്ജക്ട് ലാനായി ദോശ മേക്കർ ഒമാൻ എന്ന് വയ്ക്കേണ്ടതാണ്.നിങ്ങളുടെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15 2024.

ഈമെയിൽ അഡ്രസ് താഴെ നൽകുന്നു.
gcc@odepc.in  

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain