സഖി വൺ സ്റ്റോപ്പ് സെന്ററിലെ സെക്യൂരിറ്റി ഗാർഡ് തസ്‌തികയിലേക്ക് അപേക്ഷ സമർപ്പിക്കാം | security jobs in kerala

വനിതാ-ശിശു വികസന വകുപ്പിനു കീഴിലുള്ള എറണാകുളം സഖി വൺ സ്റ്റോപ്പ് സെന്ററിലെ / സെക്യൂരിറ്റി ഗാർഡ് തസ്‌തികയിലേക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള ജില്ലയിലെ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.

24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാത്രിയും ജോലി ചെയ്യുവാൻ സന്നദ്ധരായിട്ടുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതിയാകും.

യോഗ്യത : എസ്.എസ്.എൽ.സി, പ്രവൃത്തി പരിചയം, ഒഴിവുകളുടെ എണ്ണം 2, പ്രതിമാസ വേതനം 12,000.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ മാർച്ച് 2 വൈകിട്ട് 5 നകം കാക്കനാട് സിവിൽ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം.

✅ഇടുക്കി ജില്ലയിലെ വിവിധ സർക്കാർ ഹോമിയോ ആശുപത്രികളിൽ ഒഴിവുള്ള ഫാർമസിസ്റ്റ് തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
വാക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 21 ന് നടക്കും.

എൻ.സി.പി. (നഴ്സ‌സ് കം ഫാർമസിസ്റ്റ്) അല്ലെങ്കിൽ സി.സി.പി. (സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി) (ഹോമിയോ) പാസായ ഉദ്യോഗാർഥികൾ വയസ്സ്, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡും, ഈ സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി ഫെബ്രുവരി 21 ന് രാവിലെ 10.30 ന് തൊടുപുഴ തരണിയിൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന (ചാഴിക്കാട്ട് ആശുപത്രിയ്ക്ക് സമീപം) ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain