ആയുഷ് മിഷൻ വഴി 15000 രൂപ സാലറിയിൽ ജോലി നേടാൻ അവസരം.

ഹോമിയോ ഫാർമസിസ്റ്റ് വാക്ക് ഇൻ ഇന്റർവ്യൂ
ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ വഴിയുള്ള പബ്ലിക്ക് ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി ആയുഷ് മിഷൻ ഹോമിയോ ഫാർമസ്റ്റിസ്റ്റ് തയ്യികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത- സിസിപി /എൻസിപി/തത്തുല്യം പ്രതിമാസ വേതനം 14700 രൂപ ഉയർന്ന പ്രായപരിധി 40 വയസ്.

 രാമവർമ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ മാർച്ച് 11ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖയും സഹിതം പങ്കെടുക്കണം.

ഇസിജി ടെക്ന‌ീഷ്യൻ നിയമനം

തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ഇസിജി ടെക്‌നീഷ്യനെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് മാർച്ച് 13ന് രാവിലെ 10ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ അഭിമുഖം/എഴുത്ത് പരീക്ഷ നടത്തും പ്ലസ് ടു/വിഎച്ച്എസ്ഇ/തത്തുല്യം,

കാർഡിയോ വാസ്‌കുലാർ ടെക്നോളജി ഡിപ്ലോമ, കേന്ദ്രസംസ്ഥാന മെഡിക്കൽ ഇൻസ്റ്റിറ്റിയൂഷൻ/ഹെൽത്ത് സർവീസസ്/ഇൻഷൂറൻസ് മെഡിക്കൽ സർവീസ്/മെഡിക്കൽ എഡ്യൂക്കേഷൻ സർവീസ് എന്നിവയുടെ കീഴിൽ വരുന്ന ആശുപത്രികളിൽ മൂന്നുവർഷത്തെ ഇസിജിടിഎംടി ടെക്‌നീഷ്യനായി പ്രവർത്തിപരിചയം എന്നിവയാണ് യോഗ്യത ഇവരുടെ അഭാവത്തിൽ കാർഡിയോ വാസ്‌കുലർ ബാച്ചിലർ ഡിഗ്രി ഉള്ളവരെ പരിഗണിക്കും പ്രതിമാസം ഏറ്റവും കൂടിയ വേതനം 20385 രൂപ പരമാവധി 90 ദിവസത്തേക്ക് ആയിരിക്കും നിയമനം.

താല്പര്യമുള്ള 18നും 36നും ഇടയിൽ പ്രായമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അന്നേദിവസം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്ത്കാവിലുള്ള കാര്യാലയത്തിൽ ഹാജരാകണം പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain