755 രൂപ ദിവസവേതനാടിസ്ഥാനത്തിൽ ജൽ ജീവൻ മിഷൻ പദ്ധതി വളണ്ടിയർമാരെ നിയമിക്കുന്നു.

ജൽ ജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി ഒഴൂർ ഗ്രാമപഞ്ചായത്തിൽ വളണ്ടിയർമാരെ നിയമിക്കുന്നു. 755 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നൽകിയ യോഗ്യത സംബന്ധമായ മറ്റു വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം, നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക.
യോഗ്യത വിവരങ്ങൾ

ഐ.ടി.ഐ / ഡിപ്ലോമ (സിവിൽ) അല്ലെങ്കിൽ തത്തുല്യ/ അധിക യോഗ്യതയുള്ളാർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്കും ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസമാക്കിയവർക്കും മുൻഗണനയുണ്ട്.

എങ്ങനെ ജോലി നേടാം?

താത്പര്യമുള്ളവർ മാർച്ച് 11ന് രാവിലെ 11ന് ജലനിധി മലപ്പുറം മേഖല കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ രേഖകളുമായി ഹാജരാവണം. : 0483 2738566, 8281112185.

ലാബ് ടെക്നീഷ്യൻ ഒഴിവ്

കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പൈക സാമൂഹികാരോഗ്യകേന്ദ്രം ലബോറട്ടറിയിലേക്ക് ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോടുകൂടിയ ബി.എസ്.സി.എം.എൽ.റ്റി/ഡി.എം.എൽ.റ്റി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 11ന് ഉച്ചകഴിഞ്ഞ് രണ്ടിന് പൈക സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം. വിശദവിവരത്തിന് ഫോൺ: 04822225347.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain