യോഗ്യത എസ്.എസ്.എൽ.സി 25 നും 45 നും ഇടയിൽ പ്രായമുള്ള വിവാഹിതരായിരിക്കണം അപേക്ഷകർ അഭിമുഖത്തിന് സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഉദ്യോഗാർഥികൾ ഉച്ചക്ക് ഒരു മണിയ്ക്ക് മുമ്പായി ഇന്റർവ്യൂന് ഹാജരാകേണ്ടതാണ് വിശദ വിവരങ്ങൾ 04862 222630 എന്ന ഓഫീസ് നമ്പറിൽ ലഭിക്കും
അക്രഡിറ്റഡ് ഓവർസിയർ നിയമനം
പൈനാവിൽ പ്രവർത്തിക്കുന്ന പി എം ജി എസ് വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് കാര്യാലയത്തിൽ പ്രതീക്ഷിക്കുന്ന അക്രഡിറ്റഡ് ഓവർസിയർമാരുടെ ഒഴിവിലേക്ക് താൽക്കാലികമായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമയാണ് നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത റോഡ് നിർമ്മാണത്തിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും ബയോഡാറ്റ, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷകൾ മാർച്ച് 18 ന് വൈകിട്ട് നാല് മണിക്ക് മുൻപായി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പൈനാവ് - 685603 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.