ജിയോയിൽ ജോലി നേടാൻ അവസരം | എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം

റിലയൻസ് ജിയോ, 2024 മാർച്ച് 16, 17 തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റിക്രൂട്ട്മെന്റ് നടത്തുന്നു. രാവിലെ 10 മുതൽ 3 മണി വരെ ഏരിയ ഓഫീസിസുകളിൽ ഇന്റർവ്യൂ നടക്കും. ഐ ടി ഐ അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ ഉള്ളവർക്ക് പങ്കെടുക്കാം. ഡ്രൈവിംഗ് ലൈസൻസും ടു- വീലറും ഉണ്ടാകണം. ബയോഡാറ്റ കൈയിൽ കരുതണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം- 9778424399

🔰ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം, മാനേജർ കം റസിഡൻഷ്യൽ ട്യൂട്ടർ (എംസിആർടി) തസ്‌തികയിലും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, ഇംഗ്ലീഷ് വിഷയത്തിലും

 ദിവസവേതാടിസ്ഥാനത്തിലാണ് നിയമനം. പി എസ് സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപക നൈപുണ്യവും മികവും ഉള്ളവർക്ക് വെയിറ്റേജ് ലഭിക്കും. പ്രാദേശികമായ മുൻഗണന ലഭിക്കില്ല. താമസിച്ച് പഠിപ്പിക്കാൻ താൽപര്യമുള്ളവരെ അപേക്ഷിക്കാവൂ. ബയോഡാറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഏപ്രിൽ 15ന് മുമ്പായി ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ ബിൽഡിങ് ഒന്നാംനില, ചാലക്കുടി 680307 എന്ന വിലാസത്തിൽ അപേക്ഷകൾ ലഭ്യമാക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain