ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് വിവിധ സർക്കാർ ആശുപത്രികളിൽ ജോലി നേടാം

നഴ്സിങ് അസിസ്റ്റന്റ് നിയമനം
നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിൽ ഫിസിയോ തെറാപ്പി നഴ്‌സിങ് അസിസ്റ്റന്റ് നിയമനം നടത്തുന്നു. യോഗ്യത എസ്.എസ്.എൽ.സി. താത്പര്യമുള്ളവർ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി മാർച്ച് ഏഴിന് രാവിലെ 10 ന് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണം. നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവർക്ക് മുൻഗണന. 

ലാബ് അസിസ്റ്റന്റ് ഒഴിവ്

കോട്ടയം: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ ഭിന്നശേഷിക്കാർക്കായി ( കാഴ്ച പരിമിതർ) സംവരണം ചെയ്ത താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യവും അഗീകൃത കെമിക്കൽ / ഫിസിക്കൽ ലബോറട്ടറിയിലെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2024 ജനുവരി ഒന്നിന് 41 വയസ് കവിയരുത്. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 15 നു മുമ്പായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

മെഡിക്കൽ ഓഫീസർ നിയമനം

കണ്ണൂർ : ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിൽ അഡ്ഹോക്ക് വ്യവസ്ഥയിൽ ഡോക്ട‌ർമാരെ നിയമിക്കുന്നു. യോഗ്യത എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ.

താൽപര്യമുള്ളവർ ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മാർച്ച് ആറിന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2700194

🆕 അഭിമുഖം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഇ എസ് ഐ കളിലെ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ (പരമാവധി ഒരു വർഷം) താത്കാലിക നിയമനം നടത്തും.

യോഗ്യത: എം ബി ബി എസ്, റ്റി സി എം സി സ്ഥിരം രജിസ്ട്രേഷൻ. വിദ്യാഭാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ രേഖയും ഒരു പാസ്സ്പോർട്ട് സൈസ് ഫോട്ടോയുമായി മാർച്ച് ആറിന് രാവിലെ 10 ന് പോളയത്തോട് ഇൻഷുറൻസ് മെഡിക്കൽ സർവീസസ് (ദക്ഷിണ മേഖല) റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ അഭിമുഖത്തിന് എത്തണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain