എംപ്ലോയബിലിറ്റി സെന്റർ, ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് പാലക്കാട് എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യസ്ഥാപനമായ ടെക് മഹീന്ദ്രയിലേക്കുള്ള ഒഴിവ് നികത്തുന്നതിനായി മാർച്ച് ആറിന് രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അഭിമുഖം നടത്തും.
എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് മേളയിൽ പ്രവേശനം.
രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ രശീതി, രണ്ട് ബയോഡാറ്റയുടെ പകർപ്പ് എന്നിവ നൽകിയാൽ മതി.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് - പാലക്കാട്