നവോദയ വിദ്യാലയ സമിതിയിൽ അനധ്യാപക തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ആകെ 1377 ഒഴിവുകൾ
ഫീമെയിൽ സ്റ്റാഫ് നഴ്സ്, അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ, ഓഡിറ്റ് അസിസ്റ്റൻ്റ്, ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ, ലീഗൽ അസിസ്റ്റൻ്റ്, സ്റ്റെനോഗ്രാഫർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ, കാറ്ററിംഗ് സൂപ്പർവൈസർ, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ്, ഇലക്ട്രീഷ്യൻ കം പ്ലംബർ, ലാബ് അറ്റൻഡൻ്റ്, മെസ് ഹെൽപ്പർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് / ITI/ ഡിപ്ലോമ/ പ്ലസ് ടു/ ബിരുദം/ ബിരുദാനന്തര ബിരുദം/ ലോ ബിരുദം/ BSc നഴ്സിംഗ്/ BCA/ BSc/ B Com/ BE/ BTech
പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 18,000 - 1,42,000 രൂപ
അപേക്ഷ ഫീസ്
SC/ ST/ PwBD: 500 രൂപ
മറ്റുള്ളവർ
ഫീമെയിൽ സ്റ്റാഫ് നഴ്സ്: 1,500 രൂപ
മറ്റുള്ള തസ്തിക: 1,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഓൺലൈനായി ഉടൻ അപേക്ഷിക്കുക.