മിൽമ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് - മിൽമ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
ഏരിയ സെയിൽസ് മാനേജർ (ASM)
ഒഴിവ്: 1
യോഗ്യത: MBA
പരിചയം: 7 വർഷം
പ്രായപരിധി: 45 വയസ്സ്

ടെറിട്ടറി സെയിൽസ് ഇൻ ചാർജ് (TSI)
ഒഴിവ്: 5 ( കാസർകോട്, കണ്ണൂർ, ഇടുക്കി, കൊല്ലം, തിരുവനന്തപുരം)
യോഗ്യത: MBA
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്‌

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 28ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.🔰പട്ടികജാതി വികസന വകുപ്പിനു കീഴിൽ എറണാകുളം ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെൻ്ററിൽ വിവിധ പി.എസ്.സി/ യു.പി.എസ്.സി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ പരിശീലിപ്പിക്കാൻ സമാന മേഖലയിൽ വിദഗ്‌ധരായ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു.

45 വയസ്സിൽ താഴെയുള്ള, ബിരുദാനന്തര ബിരുദമുള്ള അധ്യാപകർക്ക് അപേക്ഷിക്കാം.

ഇംഗ്ലീഷ്, കണക്ക്, മലയാളം, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ചരിത്രം (കേരളം, ഇന്ത്യ-ലോക ചരിത്രങ്ങൾ), ജോഗ്രഫി (കേരളം, ഇന്ത്യ, ലോകം ), ഇക്കണോമിക്സ്, ഇന്ത്യൻ ഭരണഘടന, ഇൻഫർമേഷൻ ടെക്നോളജി, സൈബർ ലോ, സൈക്കോളജി, പൊതു വിജ്ഞാനം, ആനുകാലിക വിഷയങ്ങൾ, ആർട്‌സ്, സ്പോർട്‌സ്, സാഹിത്യം എന്നീ വിഷയങ്ങളിൽ വിവിധ മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ രണ്ട് വർഷമെങ്കിലും അധ്യാപന പരിചയമുണ്ടായിരിക്കണം.

ഒരു വർഷമാണ് അധ്യാപക പാനലിൻ്റെ കാലാവധി.
സേവനം തൃപ്‌തികരമായവർക്ക് പരമാവധി മൂന്ന് വർഷം വരെ കാലാവധി ദീർഘിപ്പിച്ചു നൽകും. എസ്.എസ്.എൽ.സി/പ്ലസ് ടു, ഡിഗ്രി തലങ്ങളിൽ പബ്ലിക് സർവ്വീസ് കമ്മീഷൻ / യു.പി.എസ്.സി തുടങ്ങിയ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്.

താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം ഏപ്രിൽ 12ന് മുൻപ് പ്രിൻസിപ്പൽ, ഗവ. ഫ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്റർ , സബ് ജയിൽ റോഡ്, ബൈലെൻ , ആലുവ - 683101 എന്ന വിലാസത്തിൽ അപേക്ഷിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain