ഗവ.ആയൂർവേദ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഗവ.ആയൂർവേദ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി കാന്റീനിൽ കഴിവുള്ള കുക്ക്,അസി.കുത്ത് തസ്തികകളിലേക്ക് 780, 580 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്‌കാലിക നിയമനം നടത്തുന്നു.

യോഗ്യത: പ്രായം അമ്പത് വയസ്സിൽ താഴെ ആയിരിക്കണം, കുക്ക് തസ്‌തികയിൽ ജോലി ചെയ്തുള്ള പ്രവൃത്തി പരിചയം. 01.01.24 ന് 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല.

താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 2 ന് ഉച്ചക്ക് 2 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം

കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484 2777489, 0484 27776043 നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നു നേരിട്ടോ അറിയാം.

ദിവസ ശമ്പളത്തിൽ ഗവ.ആയൂർവേദ കോളേജ് ആശുപത്രിയിൽ ജോലി

താത്കാലിക നിയമനം തൃപ്പൂണിത്തുറ ഗവ.ആയൂർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒഴിവുള്ള ക്ലീനിങ് / മൾട്ടി പർപ്പസ് വർക്കർ (എൽ ജി എസ്) സ്റ്റാഫ് തസ്‌തികയിലേക്ക് 510 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്‌കാലികമായി നിയമനം നടത്തുന്നു.

യോഗ്യത വിവരങ്ങൾ?

പ്രായം അമ്പത് വയസ്സിൽ താഴെ ആയിരിക്കണം,പത്താം ക്ലാസ് വിദ്യാഭ്യാസ ഉണ്ടായിരിക്കണം. 01.01.24 നു 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 17 രാവിലെ 11 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain