DSSSB ക്ക് കീഴില്‍ പ്യൂണ്‍ ജോലി: കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) ഇപ്പോള്‍ പ്രോസസ്സ് സെർവർ,പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവർക്ക് DSSSB ക്ക് കീഴില്‍ മൊത്തം 102 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.
🔹തസ്തികയുടെ പേര് : പ്രോസസ്സ് സെർവർ,പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ.
🔹ഒഴിവുകളുടെ എണ്ണം: 102
🔹ജോലിയുടെ ശമ്പളം: 21700-81100/
🔹അവസാന തിയതി : 18 ഏപ്രിൽ 2024
തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം, ശമ്പളം
🔹പ്രോസസ്സ് സെർവർ 02 Rs.25500- 81100/-
🔹പ്രോസസ്സ് സെർവർ 01 Rs.25500- 81100/-
🔹പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ 07 Rs.21700– 69100/-
🔹പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ 92 Rs.21700–69100/–
യോഗ്യത വിവരങ്ങൾ ചുവടെ
പ്രോസസ്സ് സെർവർ മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം
സെക്കണ്ടറി LMV യുടെ ഡ്രൈവിംഗ് ലൈസൻസും 2 വർഷവും കളങ്കമില്ലാത്ത ഡ്രൈവിംഗ് അനുഭവം.
പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം
എങ്ങനെ അപേക്ഷിക്കാം
ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) വിവിധ പ്രോസസ്സ് സെർവർ,പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 18 ഏപ്രിൽ 2024 വരെ.