ഇന്റർവ്യൂ വഴി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിയമനം

ആലപ്പുഴ; ജില്ലയിലെ മത്സ്യബന്ധന ഉപകരണങ്ങളുടെ വിവരങ്ങൾ ശേഖരിക്കു ന്നതിന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ആലപ്പുഴ മേഖലയിൽ ഒരു കോ-ഓർഡിനേറ്ററെ ഒരു മാസത്തേക്ക് താത്‌കാലികമായി നിയമിക്കുന്നു.
15000 രൂപ വേതനമായും പരമാവധി 5000രൂപ യാത്രാബത്തയായും നൽകും.

പ്ലസ് ടൂ, വി.എച്ച്.എസ്.സി.സി അടിസ്ഥാന യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉളളവർക്ക് അപേക്ഷിക്കാം.

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലുള്ളവർക്കും, സർക്കാർ മേഖലയിൽ സമാന ജോലിയിൽ പ്രവൃത്തി പരിചയം ഉളളവർക്കും മത്സ്യവകുപ്പിൻ്റെ മറൈൻ പ്രൊജക്ട‌് വർക്കുകളുടെ ഭാഗമായിരുന്നവർക്കും മുൻഗണന

അപേക്ഷകർ മാർച്ച് 11ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മത്സ്യത്തൊഴിലാളി കുടുബാംഗമാണെന്ന രേഖ, തുടങ്ങിയവ സഹിതം അലപ്പുഴ ഇ.എസ്.ഐ. ജംഗ്ഷനു സമീപമുള്ള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മേഖലാ ഓഫീസിൽ രാവിലെ 10.30ന് അഭിമുഖം നടത്തും.

✅കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പൈക സാമൂഹികാരോഗ്യകേന്ദ്രം ലബോറട്ടറിയിലേക്ക് ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു.

കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോടുകൂടിയ ബി.എസ്.സി.എം.എൽ.റ്റി/ ഡി.എം.എൽ.റ്റി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 11ന് ഉച്ചകഴിഞ്ഞ് രണ്ടിന് പൈക സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain