അങ്കമാലി താലൂക്ക് ആശുപത്രിയിൽ ദിവസവേതന/കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു

അങ്കമാലി താലൂക്ക് ആശുപത്രിയിൽ ദിവസവേതന/കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എച്ച്.എം.സി മുഖേന ലമ്പോറട്ടറി ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ എന്നിവരെയും
ഡയാലിസിസ് യൂണിറ്റിലേക്ക് ഡയാലിസിസ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്‌സ് (ഡയാലിസിസ് യൂണിറ്റ്) ക്ളീംനിംഗ് സ്റ്റാഫ് എന്നിവരെയും ദിവസവേതന/കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് മാർച്ച് 20 രാവിലെ 10 ന് താലൂക്ക് ആശുപത്രി ഓഫീസിൽ അഭിമുഖം നടത്തുന്നു. കൂടുതൽ വിവരങ്ങൾ

പ്രവൃത്തി സമയത്ത് ഓഫീസിൽ അറിയാം.

കൗൺസിലർ നിയമനം

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായുള്ള കൗൺസിലറുടെ തസ്‌തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2024 മാർച്ച് 30ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

പ്രായ പരിധി: 18-45. വിദ്യാഭ്യാസ യോഗ്യത: സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, പബ്ലിക് ഹെൽത്ത്, കൗൺസിലിംഗ് എന്നിവയിൽ ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദം. ഒരു വർഷത്തെ പ്രവർത്തിപരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം പ്രതിമാസ വേതനം: 23170 രൂപ കൂടുതൽ വിവരങ്ങൾക്ക് 04842422458

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain