പരീക്ഷ ഇല്ല നേരിട്ട് ജോലി നേടാൻ അവസരം അതും സർക്കാർ ജോലികൾ.

ക്ലർക്ക് നിയമനം
മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജിൽ ക്ലർക്ക് തസ്തികയിൽ നിയമനം നടത്തുന്നു. എസ്.എസ്.എൾ.സി അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. താത്പര്യമുള്ളവർ മാർച്ച് ആറിന് രാവിലെ 10 ന് കോളേജിൽ നടക്കുന്ന കൂടിക്കാഴ്‌ചക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 04936 247420.

യു.പി സ്കൂൾ ടീച്ചർ അഭിമുഖം

വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) ഹിന്ദു നാടാർ (കാറ്റഗറി നം.433/2022), യു.പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) ട്രാൻസ്ഫ‌ർ (കാറ്റഗറി നം.498/2022) തസ്‌തികകളുടെ അഭിമുഖം മാർച്ച് ഏഴിന് ജില്ലാ പി.എസ്.സി ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾക്ക് വ്യക്തിഗത അറിയിപ്പും എസ്.എം.എസും നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത്‌ ഇന്റർവ്യൂ മെമ്മോ, ഒ.ടി.വി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ, അസൽ തിരിച്ചറിയൽ കാർഡുമായി അഭിമുഖത്തിന് എത്തണം.

മോഡൽ റസിഡൻഷ്യൻ സ്‌കുളുകളിൽ അധ്യാപക നിയമനം

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ, ആശ്രമം വിദ്യാലങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. അപേക്ഷ ഫോറം കൽപ്പറ്റ ഐ.റ്റി.ഡി.പി ഓഫീസ്, സുൽത്താൻ ബത്തേരി, മാനന്തവാടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസുകൾ, കണിയാമ്പറ്റ, പൂക്കോട്, നല്ലൂർനാട്, നൂൽപ്പുഴ, തിരുനെല്ലി എം.ആർ.എസ്സുകൾ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷയോടൊപ്പം ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി പ്രൊജക്ട് ഓഫീസർ ഐ.റ്റി.ഡി.പി വയനാട്, സിവിൽ സ്റ്റേഷൻ കൽപ്പറ്റ-673122 വിലാസത്തിൽ ഏപ്രിൽ 15 നകം നൽകണം. ഫോൺ: 04936 202232.

ക്ലറിക്കൽ അസ്സിസ്റ്റന്റ്റ് ഒഴിവ്

പുല്ലേപ്പടിയിലുള്ള സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന ക്ലറിക്കൽ അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു.

ബി. കോം / ബി എസ് സി കമ്പ്യൂട്ടർ സയൻസ് (കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്
അവസരം.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ രേഖകളും ബയോ ഡാറ്റയും സഹിതം മാർച്ച് ആറിന് രാവിലെ 10.30 ന് പുല്ലേപ്പടിയിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain