യോഗ്യത 1)ഐ ടി ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ്) എന്നീ ട്രേഡുകളിൽ യോഗ്യതയുള്ള വരും ഒബിഎം സർവീസിങ്ങിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയമുള്ളവരും.
നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ആണെങ്കിൽ ഒബിഎം സർവീസ് രംഗത്ത് കുറഞ്ഞത് 10 വർഷത്തെ പ്രവർത്തിപരിചയം.
ഹൈഡ്രോളിക് പ്രസിങ് മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവിണ്യം ഉണ്ടായിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സുസുക്കി മോട്ടോർ കോർപ്പറേഷനുകളിൽ നിന്നും ലഭ്യമാകുന്ന എൻജിനുകളുടെ സെയിൽസ് റിബേറ്റ് തുക, വിൽപ്പനാനന്തര സർവീസ് ചെലവ് എന്ന ഇനത്തിൽ 10000/- രൂപയും എൻജിൻ റിപ്പയർ സർവീസ് ചാർജ് ആയി ലഭിക്കുന്ന തുകയുടെ 60 ശതമാനം രൂപയും ലഭിക്കും.
താല്പര്യമുള്ളവർ യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അന്നേദിവസം നേരിട്ട് ഇൻറർവ്യൂവിനായി ഹാജരാകണം.