മെഡിക്കൽ കോളേജ് ആശുപത്രിയിൽ കീഴിൽ സെക്യൂരിറ്റി സൂപ്പർവൈസർ തസ്തികയിലേക്ക് അവസരം.

ആലപ്പുഴ: ഗവ.ടി. ഡി മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ സെക്യൂരിറ്റി സൂപ്പർവൈസർ തസ്തികയിലേക്ക് (2ഒഴിവ്) ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഇന്ത്യൻ മിലിറ്ററി സർവീസിൽ നിന്നും ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെ.സി.ഒ) റാങ്കിൽ വിരമിച്ച, നല്ല ശാരീരിക ക്ഷമത ഉള്ളവർക്ക് അപേക്ഷിക്കാം.

 പ്രായപരിധി 30 - 50. ഇവരുടെ അഭാവത്തിൽ 55 വയസ്സ് ഉള്ളവരെ പരിഗണിക്കും. അപേക്ഷകർക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം.

താൽപര്യമുള്ളവർ യോഗ്യത, വയസ്സ്,പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫികറ്റുകളുടെ പകർപ്പുകൾ സഹിതം മാർച്ച് 20 വൈകുന്നേരം 5ന് മുൻപായി മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റി ഓഫീസിൽ അപേക്ഷ നൽകുക. എഴുത്തു പരീക്ഷയുടേയും കൂടിക്കാഴ്‌ചയുടേയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain