മത്സ്യബന്ധന ഉപകരണങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് സ്റ്റാഫിനെ നിയമിക്കുന്നു.

മത്സ്യബന്ധന ഉപകരണങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് മത്സ്യത്തൊഴിലാളി ക്ഷേമനിധിബോർഡ്, കോ-ഓർഡിനേറ്ററെ ഒരു മാസത്തേക്ക്' നിയമിക്കും താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക. പരമാവധി ഷെയർ കൂടെ ചെയ്യുക.
യോഗ്യത വിവരങ്ങൾ?

യോഗ്യത: പ്ലസ്ട‌/ വി എച്ച് എസ് സി, കമ്പ്യൂട്ടർ പരിജ്ഞാനം. ഫിഷിങ്, ക്രാഫ്റ്റ്, ഗീയർ എന്നിവ വിഷയമായി വി എച്ച് എസ് സി/ ഇതര കോഴ്സു‌കൾ പഠിച്ചവർക്കും,

 മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്കും, സർക്കാർ സ്ഥാപനങ്ങളിൽ സമാന ജാലിയിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും മത്സ്യവകുപ്പിന്റെ മറൈൻ പ്രോജക്‌ടുകളിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും മുൻഗണന.

എങ്ങനെ ജോലി നേടാം?

ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മത്സ്യത്തൊഴിലാളി കുടുംബാംഗത്തിൻ്റെ രേഖ എന്നിവയുമായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം മേഖലാ ഓഫീസിൽ (കാന്തി, ജി.ജി.ആർ.എ 14 എ. റ്റി.സി. 82/258, സമദ് ഹോസ്‌പിറ്റലിന് സമീപം, അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035) മാർച്ച് 16 രാവിലെ 10.30-ന് അഭിമുഖത്തിന് എത്തണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain