കേരളത്തിൽ വിവിധ ജില്ലകളിൽ ആയി കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ | Kerala temporary job vacancy

കേരളത്തിൽ വിവിധ ജില്ലകളിൽ ആയി കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ പരമാവധി ഷെയർ ചെയ്യുക.
വാക്ക് ഇൻ ഇൻ്റർവ്യൂ 18ന്

ജില്ലാ ഹബ് ഫോർ എംപവർമെന്റ്റ് ഓഫ് വിമൺ ഓഫീസിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഫോർ പിഎംഎംവിവൈ വർക്ക്സ് തസ്ത‌ികയിലേക്ക് കരാർ നിയമം നടത്തുന്നു.

യോഗ്യത- ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം. വേതനം 18000 രൂപ. പ്രായപരിധി- 18-40 വയസ്. ഡാറ്റാ മാനേജ്മെന്റ്, ഡോക്യുമെന്റേഷൻ, വെബ് ബെയ്‌സ്‌ഡ് റിപ്പോർട്ടിങ് തുടങ്ങിയവയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയത്തിൽ മാർച്ച് 18ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, പ്രവൃത്തി എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പങ്കെടുക്കണം. ഫോൺ: 0487 2361500.

 അപേക്ഷ ക്ഷണിച്ചു

വെളിനല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ താത്‌കാലിക ഒഴിവിലേക്ക് പ്ലമർ കം ഇലക്ട്രിഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. സർക്കാർ അംഗീകൃത ഇലക്ട്രിഷ്യൻ പ്ലമർ ലൈസൻസ് ഉണ്ടായിരിക്കണം. മാർച്ച് 15 നകം മെഡിക്കൽ ഓഫീസർ, സാമൂഹ്യാരോഗ്യ കേന്ദ്രം, വെളിനല്ലൂർ, ഓയൂർ പി ഒ-691510 വിലാസത്തിൽ അപേക്ഷിക്കാം.

സിസ്റ്റം അഡ്മ‌ിനിസ്ട്രേറ്റർ ജോലി

വ്യാവസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അഡ്മ‌ിനിസ്ട്രേറ്റർ തസ്‌തികയിലേക്ക് നിലവിലുള്ള ഒരു ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.


വിശദവിവരങ്ങൾ വെബ്സൈറ്റിൽ. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ട്രെയിനിങ് ഡയറക്ടറേറ്റ്, അഞ്ചാംനില, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ മാർച്ച് 13ന് രാവിലെ 11ന് അഭിമുഖ പരീക്ഷയ്ക്കായി നേരിൽ ഹാജരാകണം

പാരമ്പര്യേതര ട്രസ്റ്റി നിയമം

മാനന്തവാടി കുഞ്ഞാം ഭഗവതികാവ് ശിവക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷ ഫോറം താഴെ വെബ്സൈറ്റ് ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 30 ന് വൈകിട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നൽകണം. വെബ്സൈറ്റ് - ക്ലിക്ക് ചെയ്യുക www.malabardevaswom.kerala.gov.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain